ഡബ്ലിൻ: അയർലൻഡിലെ പീസ് കമ്മീഷണറായി ഐറിഷ് മലയാളി രാജേഷ് അലക്സാണ്ടർ നിയമിതനായി. കഴിഞ്ഞ ദിവസം ആയിരുന്നു അദ്ദേഹത്തിന്റെ നിയമനം സംബന്ധിച്ച് ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങിയത്. പോർട്ട്ലോയിസിലാണ് അദ്ദേഹത്തിന്റെ താമസം.
കോഴിക്കോട് സ്വദേശിയാണ് അദ്ദേഹം. 2020 ഫെബ്രുവരിയിലാണ് അദ്ദേഹം അയർലൻഡിൽ എത്തിയത്. ഡബ്ലിനിലെ താലയിൽ ആയിരുന്നു തുടക്കത്തിൽ അദ്ദേഹം താമസിച്ചിരുന്നത്. പിന്നീട് പോർട്ട്ലീഷിലേക്ക് താമസം മാറുകയായിരുന്നു. കിൽക്കെനി സെന്റ് ലൂക്ക്സ് ഹോസ്പിറ്റലിൽ കാറ്ററിംഗ് അസിസ്റ്റന്റ് ആയി ജോലി ചെയ്തുവരികയാണ് അദ്ദേഹം. ഇന്ത്യൻ കമ്മ്യൂണിറ്റി ഓഫ് ലീഷിലെ അംഗമാണ്. ഇതിന് പുറമേ മിഡ്ലാൻഡ് ഇന്ത്യൻ ഫെസ്റ്റ് ഉത്സവിന്റെ അംഗം കൂടിയാണ് അദ്ദേഹം.
Discussion about this post

