ഡബ്ലിൻ: ഡബ്ലിൻ തുറമുഖത്ത് വൻ സിഗരറ്റ് വേട്ട. 11 മില്യൺ യൂറോ വിലവരുന്ന സിഗരറ്റുകൾ പിടികൂടി. റെവന്യൂവിഭാഗം നടത്തിയ പരിശോധനയിലാണ് സിഗരറ്റുകൾ പിടികൂടിയത് സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.
ദി കിംഗ് എന്ന ബ്രാൻഡിൽപ്പെട്ട സിഗരറ്റുകളാണ് പിടിച്ചെടുത്തത്. കിടക്കകൾ എന്ന് എഴുതിയിട്ടുള്ള ചരക്കായിട്ടാണ് ഇത് തുറമുഖത്ത് എത്തിയത്. എന്നാൽ പതിവ് സുരക്ഷാ പരിശോധനയ്ക്കിടെ ഇത് സിഗരറ്റാണെന്ന് വ്യക്തമാകുകയായിരുന്നു. 11.3 മില്യൺ യൂറോയാണ് സിഗരറ്റുകളുടെ യഥാർത്ഥ വിലയെന്നാണ് വ്യക്തമാകുന്നത്. ഇത് വിപണിയിലെത്തിയാൽ 8.9 മില്യൺ യൂറോയുടെ നഷ്ടമായിരിക്കും ഖജനാവിന് ഉണ്ടാകുക.
Discussion about this post

