വെക്സ്ഫോർഡ്: ന്യൂറോസിലെ ചർച്ച് ഓഫ് ഗോഡ് ന്യൂ റോസ് സൺഡേ സ്കൂളിന്റെ വാർഷിക ആഘോഷങ്ങൾ അതിഗംഭീരമായി. കഴിഞ്ഞ മാസം 31 ന് ആയിരുന്നു സ്കൂൾ വാർഷിക ആഘോഷങ്ങൾ സംഘടിപ്പിച്ചത്. റോസ്ബെക്കൺ ഹാളിൽ ആയിരുന്നു പരിപാടി. കുട്ടികൾക്കൊപ്പം നിരവധി രക്ഷിതാക്കളും പരിപാടിയിൽ സന്നിഹിതരായിരുന്നു.
കുട്ടികളുടെ പാട്ട്- നൃത്ത പരിപാടികൾ ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറിയിരുന്നു. പ്രസംഗങ്ങൾ, ബൈബിൾ ആസ്പദമാക്കിയുള്ള അവതരണങ്ങൾ എന്നിവയും സംഘടിപ്പിച്ചു. സൺഡേ സ്കൂൾ പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച കുട്ടികളെ ആദരിക്കുന്ന ചടങ്ങും നടന്നു.
Discussion about this post

