ഡബ്ലിൻ: അയർലൻഡ് പ്രസിഡന്റ് കാതറിൻ കനോലിയുടെ ബ്രിട്ടൻ സന്ദർശനത്തിന് ഇന്ന് തുടക്കമാകും. ഇന്ന് വൈകീട്ട് പ്രസിഡന്റ് ബ്രിട്ടനിലേക്ക് പോകുമെന്നാണ് റിപ്പോർട്ടുകളാണ്. ബ്രിട്ടൻ രാജാവ് ചാൾസുമായും കനോലി കൂടിക്കാഴ്ച നടത്തിയേക്കും.
പ്രസിഡന്റായി ചുമതലയേറ്റതിന് പിന്നാലെ കനോലി നടത്തുന്ന രണ്ടാമത്തെ വിദേശ സന്ദർശനമാണ് ഇത്. അതേസമയം ആദ്യത്തെ ബ്രിട്ടൻ സന്ദർശനം കൂടിയാണ് ഇത്. മൂന്ന് ദിവസത്തെ പര്യടനത്തിന് വേണ്ടിയാണ് കനോലി ബ്രിട്ടനിലെത്തുന്നത്. സന്ദർശനത്തോട് അനുബന്ധിച്ച് ഹാമെർസ്മിത്തിലെ ഐറിഷ് കൾച്ചറൽ സെന്ററിൽ ഉൾപ്പെടെ സന്ദർശനം നടത്തും.
Discussion about this post

