ഡബ്ലിൻ: ടിക്കറ്റ് നിരക്കുകൾ സമ്മർദ്ദത്തിലാണെന്ന സൂചന നൽകി പ്രമുഖ വിമാന കമ്പനിയായ റയാൻ എയർ. ചിലവുകൾ വർധിക്കുന്ന പശ്ചാത്തലത്തിലാണ് വിമാന കമ്പനി ഇത് സംബന്ധിച്ച സൂചന നൽകിയത്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ധനവിലയിൽ ഉൾപ്പെടെ വലിയ വർധനവാണ് ഉണ്ടായിട്ടുള്ളത്. ഇത് വലിയ സമ്മർദ്ദമാണ് കമ്പനിയ്ക്ക് ഉണ്ടാക്കിയത്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ടിക്കറ്റ് നിരക്കുകൾ താഴ്ന്ന് തന്നെ തുടരുകയാണെന്ന് റയാൻ എയർ വ്യക്തമാക്കി. പശ്ചിമേഷ്യൻ സംഘർഷമാണ് ഇതിലേക്ക് നയിച്ചത്. ജൂണിലും ഈ നില തുടർന്നേക്കുമെന്നും റയാൻ എയർ വ്യക്തമാക്കുന്നു.
Discussion about this post

