ഡബ്ലിൻ: കിൽമെയിൻഹാമിൽ അണ്ടർഗ്രൗണ്ട് കാർ പാർക്കിംഗ് മേഖലയിൽ അപകടം. സംഭവത്തിന് പിന്നാലെ പ്രദേശത്തെ കെട്ടിടം ഒഴിപ്പിച്ചു. മെയ് 16 ശനിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ ആളപായമോ പരിക്കോ ഇല്ല. സുരക്ഷയെ കരുതിയാണ് കെട്ടിടം ഒഴിപ്പിച്ചത്.
അഞ്ച് മണിയോടെയായിരുന്നു അടിയന്തിര സേവനങ്ങൾക്ക് വിവരം ലഭിച്ചത്. വിവരം അറിഞ്ഞതിന് പിന്നാലെ അടിയന്തിര സേവനങ്ങൾ സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.
Discussion about this post

