ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ ബീച്ചിൽ നിന്നും പോലീസുകാരന്റെ മൃതദേഹം കണ്ടെത്തി. ഡിക്റ്റക്ടീവ് ഇൻസ്പെക്ടർ എന്ന് കരുതുന്ന ഉദ്യോഗസ്ഥന്റെ മൃതദേഹം ആണ് കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
വെറ്റ്റോക്സ് ബീച്ചിൽ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്. വിവരം അറിഞ്ഞയുടൻ അടിയന്തിര സേവനങ്ങൾ സ്ഥലത്ത് എത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഉദ്യോഗസ്ഥന്റെ മരണകാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post

