ബെൽഫാസ്റ്റ്: അയർലൻഡ് പ്രസിഡന്റ് കാതറിൻ കനോലി വടക്കൻ അയർലൻഡിൽ. ബെൽഫാസ്റ്റിൽ എത്തിയ കനോലിയെ ഫസ്റ്റ് മിനിസ്റ്ററും, ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്ററും ചേർന്ന് സ്വീകരിച്ചു. പ്രസിഡന്റ് ആയതിന് ശേഷമുള്ള ആദ്യ വടക്കൻ അയർലൻഡ് സന്ദർശനമാണ് കനോലിയുടേത്.
ഇന്ന് രാവിലെ സ്റ്റോർമോണ്ട് കാസിലിൽ എത്തിയ കനോലി ഫസ്റ്റ് മിനിസ്റ്റർ മിഷേൽ ഒ നീലിനെയും ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്റർ എമ്മ ലിറ്റിൽ പെഞ്ചലിയെയും കണ്ടും. പിന്നീട് ഉച്ചയ്ക്ക് 1.30 ന് അൾസ്റ്റർ യൂണിവേഴ്സിറ്റി സന്ദർശിച്ചു.
Discussion about this post

