ഡബ്ലിൻ: ഡബ്ലിനിലെ ടെറനൂരെ ഗ്രാമത്തിലെ കാർ ഷോറൂം അപ്പാർട്ട്മെന്റുകൾ ആക്കി മാറ്റും. ഇതിനായുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. അതേസമയം ഇതിനെതിരെ പ്രദേശവാസികളിൽ നിന്നും എതിർപ്പ് ഉയരുന്നുണ്ട്.
ടെറനൂരെ റോഡ് വെസ്റ്റിനും ടെംപിലോഗ് റോഡിനും ഇടയിലുള്ള സ്ഥലത്താണ് കാർ ഷോറും നിലനിൽക്കുന്നത്. ഇത് 36 അപ്പാർട്ട്മെന്റുകളാക്കി മാറ്റുന്നതാണ് പദ്ധതി. മൂന്ന് നിലകളിലായി 9 വീതം അപ്പാർട്ട്മെന്റുകളാണ് സ്ഥാപിക്കുക. 15 വൺ ബെഡ്റൂം അപ്പാർട്ട്മെന്റുകളും 30 ടു ബെഡ്റൂം അപ്പാർട്ട്മെന്റുകളുമാണ് ഉണ്ടാകുക.
Discussion about this post

