ടൈറോൺ: കൗണ്ടി ടൈറോണിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ ഒരാൾക്ക് ജീവൻ നഷ്ടമായി. രാവിലെ 9.10 ഓടെ ഒമാഗിലെ ക്ലാനബോഗൻ മേഖലയിൽ ആയിരുന്നു അപകടം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
സംഭവത്തിന് പിന്നാലെ പ്രദേശം കുറച്ച് നേരത്തേയ്ക്ക് അടച്ചിട്ടു. സ്ഥലത്ത് ഫോറൻസിക് പരിശോധനകൾ ഉൾപ്പെടെ പൂർത്തിയായിട്ടുണ്ട്. മരിച്ച വ്യക്തിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ മറ്റാർക്കും പരിക്കില്ല. അപകടത്തിന്റെ ദൃക്സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
Discussion about this post

