ഡബ്ലിൻ: ക്യാൻസർ ബാധിതയായ മലയാളി നഴ്സിന്റെ ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. മലയാളി നഴ്സ് സ്മിത കിഴക്കൂടൻ ജോർജ് ആണ് അയർലൻഡിൽ ക്യാൻസർ ബാധയെ തുടർന്ന് ബുദ്ധിമുട്ട് നേരിടുന്നത്. കീമോ തെറാപ്പി, റേഡിയോ തെറാപ്പി ഉൾപ്പെടെയുള്ള ചികിത്സയ്ക്കായാണ് സഹായം ആവശ്യമായുള്ളത്.
മൂന്ന് കുട്ടികളുടെ മാതാവായ സ്മിതയുടെ വരുമാനത്തിലാണ് കുടുംബം മുന്നോട്ട് പോകുന്നത്. അസുഖത്തിന് പിന്നാലെ വീട്ടിൽ വിശ്രമത്തിലാണ് സ്മിത. ചികിത്സാ ചിലവുകളും കുടുംബത്തിന്റെ ചിലവുകളും വലിയ വെല്ലുവിളിയായി സ്മിതയ്ക്ക് മുൻപിലുണ്ട്. സ്മിതയ്ക്ക് ധനസഹായം നൽകാൻ താത്പര്യം ഉള്ളവർ https://gofund.me/b4ce12a78 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
Discussion about this post

