ഗാൽവേ: ഗാൽവേ റിംഗ് റോഡിനായുള്ള അംഗീകാരം ലഭിക്കുമോയെന്ന കാര്യത്തിൽ അടിയന്തിരമായി വ്യക്തത വരുത്തണമെന്ന് ആവശ്യം. ചേംബർ ഓഫ് കൊമേഴ്സ് അംഗങ്ങളാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. നിലവിൽ നഗരത്തിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് വികസനത്തിന് തടസ്സമുണ്ടാക്കുമെന്ന് ഇവർ വ്യക്തമാക്കി.
തുടർച്ചയായ ഗതാഗതക്കുരുക്ക് നഗരത്തിന്റെ വളർച്ചയെ തടസ്സപ്പെടുത്തുകയും വിദേശ നിക്ഷേപങ്ങൾക്ക് ഭീഷണി ആകുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇത് പരിഹരിക്കുക അത്യാവശ്യമാണ്. ഇതിന് വേണ്ടിയാണ് 18 കിലോ മീറ്റർ ദൈർഘ്യമുള്ള റിംഗ് റോഡിന് നാല് വർഷം മുൻപ് അംഗീകാരം നൽകിയത്. എന്നാൽ ഇതിൽ തുടർനടപടികൾ ഉണ്ടായിട്ടില്ല.
Discussion about this post

