ഡബ്ലിൻ: ഐറിഷ് കുടിയേറ്റ, പൗരത്വ നയങ്ങൾ ശക്തമാക്കാൻ അയർലൻഡ്. കുടിയേറ്റ നയങ്ങൾ ബ്രിട്ടൺ ശക്തമാക്കിയതിന് പിന്നാലെയാണ് അയർലൻഡിന്റെ നീക്കം. ബ്രിട്ടൺ നിയമങ്ങൾ കർശനമാക്കിയത് അയർലൻഡിലേക്കുള്ള അഭയാർത്ഥികളുടെ ഒഴുക്ക് വർധിപ്പിച്ച സാഹചര്യത്തിലാണ് തിടുക്കപ്പെട്ടുള്ള നടപടികൾ.
രാജ്യത്തിന് ഭീഷണിയാകുന്ന തരത്തിൽ കുടിയേറ്റം വർധിച്ചതിന് പിന്നാലെയാണ് ബ്രിട്ടൺ നടപടി സ്വീകരിച്ചത്. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘകാല കോമൺ ട്രാവൽ ഏരിയ ദുരുപയോഗം ചെയ്യാൻ ഇടയാക്കിയേക്കുമെന്നാണ് വിലയിരുത്തൽ. മാത്രവുമല്ല യൂറോപ്പിൽ ഒരു ബദൽ കുടിയേറ്റ പാത സൃഷ്ടിക്കപ്പെടാനും കാരണമായേക്കും.
Discussion about this post

