സ്ലിഗോ: കൗണ്ടി സ്ലിഗോയിൽ ആൺ കുട്ടി മുങ്ങിമരിച്ചു. ലിസാഡെൽ ബീച്ചിൽ ആയിരുന്നു സംഭവം. ചികിത്സയിലിരിക്കെ ആശുപത്രിയിൽവച്ചായിരുന്നു കുട്ടിയ്ക്ക് ജീവൻ നഷ്ടമായത്.
ശനിയാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. ബീച്ചിൽ കളിക്കുന്നതിനിടെ കുട്ടി വെള്ളത്തിൽ അകപ്പെടുകയായിരുന്നു. ഉടനെ കുട്ടിയെ രക്ഷിച്ച് സ്ലിഗോ യൂണിവേഴ്സിറ്റി ആശുപത്രിയിൽ എത്തിച്ചു. അപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആയ കുട്ടി അൽപ്പനേരത്തിന് ശേഷം മരിക്കുകയായിരുന്നു.
Discussion about this post

