കോർക്ക്: കൗണ്ടി കോർക്കിൽ കടലിൽ അകപ്പെട്ട നാല് പേരെ രക്ഷിച്ചു. കോർക്കിലെ കാസിൽടൗൺബെറിൽ ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. മത്സ്യബന്ധന ബോട്ട് മറിഞ്ഞാണ് അപകടം ഉണ്ടായത്.
രാത്രി 8.45 ഓടെയായിരുന്നു നാലംഗ സംഘം അപകടത്തിൽപ്പെട്ടത്. കാസിൽടൗൺബെരെയിലെ പ്രധാന പിയറിനും ഡിനീഷ് ദ്വീപിലെ ഡിനീഷ് പിയറിനും ഇടയിലാണ് സംഭവം നടന്നത്. മത്സ്യത്തൊഴിലാളികളായ ഇവർ സഞ്ചരിച്ചിരുന്ന ബോട്ട് പാറയിൽ ഇടിക്കുകയായിരുന്നു. ഇതോടെ ഇതിലേക്ക് വെള്ളം കയറി. ബോട്ട് മുങ്ങിയതിന് പിന്നാലെ അടിയന്തിര സേവനങ്ങൾക്ക് ഇത് സംബന്ധിച്ച മുന്നറിയിപ്പ് ലഭിക്കുകയായിരുന്നു. ഉടൻ തന്നെ രക്ഷാ പ്രവർത്തകർ സ്ഥലത്ത് എത്തി ഇവരെ രക്ഷിച്ചു.
Discussion about this post

