ഡബ്ലിൻ: ബ്ലൂടങ്ക് ബാധയിൽ ആശങ്കവേണ്ടെന്ന മുന്നറിയിപ്പുമായി കൃഷിവകുപ്പ്. ഇന്നലെ ചേർന്ന അടിയന്തിര യോഗത്തിന് പിന്നാലെയാണ് ആശങ്കവേണ്ടെന്ന് വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്. മൃഗങ്ങളുടെ കയറ്റുമതിയെ നിലവിലെ അവസ്ഥ സ്വാധീനിക്കില്ലെന്നും കൃഷിവകുപ്പ് വ്യക്തമാക്കി. വെക്സ്ഫോർഡിലാണ് റിപ്പബ്ലിക് ഓഫ് അയർഡിൽ ബ്ലൂടങ്ക് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
കശാപ്പുശാലയിലേക്ക് എത്തിച്ച കന്നുകാലികളിലാണ് രോഗബാധ കണ്ടെത്തിയതെന്നും വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. പതിവ് പരിശോധനയ്ക്കിടെ ആയിരുന്നു ഇത് കണ്ടെത്തിയത്. ആദ്യമായിട്ടാണ് അയർലൻഡിൽ ബ്ലൂടങ്ക് സ്ഥിരീകരിക്കുന്നത്.
Discussion about this post

