ഡബ്ലിൻ: കുട്ടികൾക്ക് വേണ്ടി സർക്കാർ നൽകിവരുന്ന ആനുകൂല്യങ്ങൾ ദാരിദ്ര്യത്തിൽ നിന്നും കരകയറ്റിയത് ഒന്നര ലക്ഷം ജീവിതങ്ങൾ. എക്കണോമിക് ആന്റ് സോഷ്യൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആണ് നിർണായക വിവരങ്ങൾ പുറത്തുവിട്ടത്. ആനുകൂല്യങ്ങളെ തുടർന്ന് 1,50,000 കുട്ടികളാണ് ദാരിദ്ര്യം അനുഭവിക്കാതെ ജീവിക്കുന്നത്.
കഴിഞ്ഞ ദിവസം രാജ്യത്തെ ഒരു ലക്ഷം കുട്ടികൾ ജീവിക്കുന്നത് കടുത്ത ദാരിദ്ര്യത്തിലാണെന്ന വിവരം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ആനുകൂല്യങ്ങൾ കുട്ടികൾക്ക് എങ്ങനെ ഗുണം ചെയ്തുവെന്ന് വ്യക്തമാകുന്നത്.
ഇഎസ്ആർഐയുടെ കണക്കുകൾ പ്രകാരം 1,57,000 കുട്ടികളെയാണ് ആനുകൂല്യങ്ങൾ ദാരിദ്ര്യത്തിൽ നിന്നും രക്ഷിച്ചത്. ഇതിൽ 94,000 പേരെ സ്ഥിരമായ ദാരിദ്ര്യത്തിൽ നിന്നും മോചിപ്പിച്ചു.
Discussion about this post