ഡബ്ലിൻ: ഭവനപദ്ധതികൾക്കായുള്ള ഫണ്ടിംഗ് വർദ്ധിപ്പിച്ച് ബാങ്ക് ഓഫ് അയർലന്റ് ഗ്രൂപ്പ്. പ്രതിവർഷം 30,000 വീടുകൾ നിർമ്മിച്ച് നൽകുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് ബാങ്ക് ഓഫ് അയർലന്റിന്റെ പുതിയ തീരുമാനം. അയർലന്റിലെ ഭവന പ്രതിസന്ധി പരിഹരിക്കുക ലക്ഷ്യമിട്ടാണ് പുതിയ നീക്കം.
നിലവിൽ 24,000ത്തോളം വീടുകൾ നിർമ്മിക്കുന്നതിന് വേണ്ടിയാണ് ഗ്രൂപ്പ് സഹായം നൽകുന്നത്. 22 കൗണ്ടികളിൽ 220 സൈറ്റുകളിലായി ഈ വീടുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. കഴിഞ്ഞ വർഷം 21,000 വീടുകൾക്കാണ് ബാങ്ക് ഓഫ് അയർലന്റ് സഹായം നൽകിയത്.
Discussion about this post