ഡബ്ലിൻ: ബേബി സ്ലീപ്പ് പില്ലോകൾ ഉപയോഗിക്കുന്നതിനെതിരെ ഐറിഷ് രക്ഷിതാക്കൾക്ക് മുന്നറിയിപ്പ്. കോംപറ്റീഷൻ ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ കമ്മീഷനാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇതിന്റെ ഉപയോഗം കുട്ടികളുടെ മരണത്തിനുവരെ കാരണമായേക്കാമെന്ന് കമ്മീഷൻ മുന്നറിയിപ്പ് നൽകുന്നു.
ബേബി സ്ലീപ്പ് പില്ലോകൾ മൃഗങ്ങളുടെ ആകൃതിയിലാണ് വരുന്നത്. സൂത്തിംഗ് പില്ലോസ്, ബേബി സ്ലീപ്പ് പൊസിഷനേഴ്സ്, ബേബി പാറ്റേഴ്സ്, സ്ലീപ്പ് കമ്പാനിയൻസ് എന്നിങ്ങനെയുള്ള പേരുകളിൽ ഇത് വിപണിയിൽ വിറ്റഴിക്കാറുണ്ട്. അശ്രദ്ധമായ ഇതിന്റെ ഉപയോഗം കുട്ടികളെ അപകടപ്പെടുത്തുമെന്നാണ് എച്ച്എസ്ഇ അറിയിക്കുന്നത്. ഇത്തരം തലയിണകൾ കുട്ടികൾക്ക് ശ്വാസം മുട്ടലിനും ശരീരം അമിതമായി ചൂടാകുന്നതിനും കാരണമാകും.
Discussion about this post

