കോർക്ക്: കൗണ്ടി കോർക്കിൽ വാഹനാപകടം. യുവതി മരിച്ചു. ഞായറാഴ്ച രാവിലെ കിൽഡോറെറിയിൽ ആയിരുന്നു സംഭവം. 20 വയസ്സുള്ള യുവതിയ്ക്കാണ് ജീവൻ നഷ്ടമായത്.
രാവിലെ 7.25 ഓടെ എൻ 73 മാലോ- ഡബ്ലിൻ റോഡിൽ ആയിരുന്നു അപകടം നടന്നത്. യുവതി ഓടിച്ചിരുന്ന വാഹനം നിയന്ത്രണംവിട്ട് അപകടത്തിൽപ്പെടുകയായിരുന്നു. സംഭവത്തിന്റെ ദൃക്സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് നിർദ്ദേശമുണ്ട്.
Discussion about this post

