ലൗത്ത്: കൗണ്ടി ലൗത്തിലെ ഫ്യൂണറൽ ഹോമിൽ നിന്നും ശവവാഹനം മോഷ്ടിച്ച സംഭവത്തിൽ കൗമാരക്കാർ അറസ്റ്റിൽ. രണ്ട് പേരെയാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. ഇന്നലെ പുലർച്ചെ ആയിരുന്നു ഇരുവരും ചേർന്ന് വാഹനം മോഷ്ടിച്ചത്. ഇതിന് ശേഷം മോഷ്ടിച്ച വാഹനം അപകടകരമായ രീതിയിൽ ഓടിയ്ക്കുകയായിരുന്നു.
ആർഡീയിലെ ടെനന്റി ഫ്യൂണറൽ സർവ്വീസസിന്റെ ഉടമസ്ഥതയിലുള്ള വാഹനം ആണ് മോഷണം പോയത്. വിവരം അറിഞ്ഞയുടൻ പോലീസ് തിരച്ചിൽ ആരംഭിക്കുകയായിരുന്നു. പിന്നാലെ രണ്ട് പേരെയും കസ്റ്റഡിയിൽ എടുത്തു. ഗാർഡ നാഷണൽ യൂത്ത് ഡൈവേർഷൻ ബ്യൂറോയ്ക്ക് റഫറൽ ചെയ്യുന്നതുവരെ ആൺ കുട്ടികളിൽ ഒരാളെ വിട്ടയച്ചിട്ടുണ്ട്.
Discussion about this post

