കോർക്ക്: കോർക്കിൽ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ ഒരാൾക്കെതിരെ കേസ് എടുത്ത് പോലീസ്. 30 വയസ്സുള്ള യുവാവിനെതിരെയാണ് കേസ് എടുത്തത്. ഇയാൾക്കൊപ്പം അറസ്റ്റിലായ 20 കാരിയെ പോലീസ് കുറ്റം ചുമത്താതെ വിട്ടയച്ചു. 30 കാരനെ ഇന്ന് മിഡിൽടൺ ജില്ലാ കോടതിയിൽ ഹാജരാക്കും.
കോർക്ക് നോർത്ത് ഈസ്റ്റ് ഡിവിഷണൽ ഡ്രഗ്സ് യൂണിറ്റിലെ ഗാർഡ സംഘം ശനിയാഴ്ച നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കൾ പിടിച്ചെടുത്തത്. കോബ് മേഖലയിലെ വീട്ടിൽ ആയിരുന്നു സംഭവം. കഞ്ചാവും ചെറിയ അളവിൽ കൊക്കെയ്നും ആയിരുന്നു പിടിച്ചെടുത്തത്.
Discussion about this post

