ഡബ്ലിൻ: കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി അയർലൻഡ് സന്ദർശിക്കും. ഈ ആഴ്ച അദ്ദേഹം അയർലൻഡിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. പ്രസിഡന്റ് കാതറിൻ കനോലി, പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ എന്നിവരുമായി കാർണി കൂടിക്കാഴ്ച നടത്തും. ഈ മാസം 13 ന് കാർണിയെ കാണുമെന്ന് മീഹോൾ മാർട്ടിൻ സ്ഥിരീകരിച്ചിട്ടുണ്ട്.
ഡബ്ലിനിൽവച്ചായിരിക്കും കൂടിക്കാഴ്ച. സന്ദർശനത്തിന്റെ ഭാഗമായി ഡബ്ലിൻ കൗൺസിൽ സംഘടിപ്പിക്കുന്ന അത്താഴവിരുന്നിൽ കാർണി പങ്കെടുക്കും. ഇതിന് ശേഷം കാർണി മയോ സന്ദർശിക്കും. ഇവിടെ വച്ചാകും പ്രസിഡന്റുമായുള്ള കൂടിക്കാഴ്ച. ഒരു പതിറ്റാണ്ടിനിടയിൽ ആദ്യമായിട്ടാണ് കനേഡിയൻ പ്രധാനമന്ത്രി അയർലൻഡ് സന്ദർശിക്കുന്നത്.
Discussion about this post

