ഡബ്ലിൻ: നഗരത്തിൽ ഈ വാരാന്ത്യം ട്രെയിൻ സർവ്വീസുകൾക്ക് തടസ്സം നേരിടും. അറ്റകുറ്റപ്പണികളെ തുടർന്നാണ് ചില റൂട്ടുകളിൽ തടസ്സങ്ങൾ ഉണ്ടാകുന്നത്. ഡബ്ലിൻ ഹ്യൂസ്റ്റണിലേക്കും പുറത്തേക്കുമുള്ള റൂട്ടുകളെയും ഡൺ ലാവോഗെയറിനും ഗ്രേസ്റ്റോണിനും ഇടയിലുള്ള സർവീസുകളെയുമാണ് അറ്റകുറ്റപ്പണികൾ സാരമായി ബാധിക്കുക.
ഹ്യൂസ്റ്റണിനും ന്യൂബ്രിഡ്ജിനും ഇടയിലുള്ള ട്രാക്ക് മാറ്റിസ്ഥാപിക്കലും കൽവെർട്ട് പുതുക്കലുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുമാണ് നടക്കുന്നത്. ഇന്നും നാളെയും ആയിട്ടായിരിക്കും പ്രവർത്തനങ്ങൾ എന്നാണ് ഐറിഷ് റെയിൽ അറിയിക്കുന്നത്.
Discussion about this post

