ഡബ്ലിൻ: നോർത്ത് ഡബ്ലിനിലെ സ്ക്രാപ്പ്യാർഡിൽ ഉണ്ടായ തീപിടിത്തത്തിൽ കത്തിനശിച്ചത് നൂറോളം വാഹനങ്ങൾ. ഡബ്ലിൻ ഫയർ ബ്രിഗേഡ് ചീഫ് ഫയർ ഓഫീസറാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ബാലിബൗഗലിനടുത്തുള്ള സ്ക്രാപ്പ്യാർഡിലാണ് തീപിടിത്തം ഉണ്ടായത്.
കാറുകൾ മാത്രമാണ് ഇവിടെ പൊളിക്കുന്നത്. ഇന്നലെയാണ് ഇവിടെ തീപിടിത്തം ഉണ്ടായത്. സ്ഥലത്ത് ഇപ്പോഴും തീ പൂർണമായി അണയ്ക്കാൻ സാധിച്ചിട്ടില്ല. ഇത് സംബന്ധിച്ച പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
Discussion about this post

