ഡബ്ലിൻ: ഫിംഗൽസിൽ പുതിയ വീടുകൾക്കായുള്ള അപേക്ഷ അടുത്ത മാസം സ്വീകരിച്ചു തുടങ്ങും. 50 സ്റ്റാർട്ടർ വീടുകൾക്കായുള്ള അപേക്ഷകളാണ് സ്വീകരിക്കുക. അടുത്ത മാസം എട്ട് മുതൽ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങും.
രണ്ട് കിടക്കകളുള്ള വീടുകളാണ് ലഭ്യമാക്കുന്നത്. ഡബ്ലിനിലെ കിൻസാലിയിലുള്ള ഗോൾഡിംഗ് ഗ്രീനിൽ ലാൻഡ് ഡെവലപ്മെന്റ് ഏജൻസിയും ഫിംഗൽ കൗണ്ടി കൗൺസിലും സംയുക്തമായിട്ടാണ് വീടുകൾ നിർമ്മിക്കുന്നത്. ആകെ 193 സ്റ്റാർട്ടർ, സോഷ്യൽ ഹോമുകളാണ് നിർമ്മിക്കുന്നത്. ഇതിന്റെ ആദ്യഘട്ടത്തിൽ പൂർത്തിയായ വീടുകളാണ് വിൽപ്പനയ്ക്കായി ഒരുങ്ങുന്നത്.
രണ്ട് കിടക്കകളുള്ള സ്റ്റാർട്ടർ ഹോമുകൾ 380,000 യൂറോ മുതൽ ആരംഭിക്കുന്നു. മൂന്ന് കിടക്കകളുള്ള വീടുകൾ് 440,000 മുതലും ആരംഭിക്കുന്നു. സർക്കാർ പിന്തുണയും ഇക്വിറ്റി സംഭാവനകളും പ്രയോഗിക്കുകയാണെങ്കിൽ സ്റ്റാർട്ടർ ഹോംസ് പർച്ചേസ് സ്കീം വഴി ഫിംഗൽ കൗണ്ടി കൗൺസിൽ വീടുകളുടെ വിൽപ്പന നിയന്ത്രിക്കും .

