ടിപ്പററി: കൗണ്ടി ടിപ്പററിയിൽ പ്രാദേശിക ടിഡിയുടെ ഓഫീസിന് നേരെ ആക്രമണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഫിയന്ന ഫെയിൽ ടിഡി റയാൻ ഒ മെയറയുടെ ഓഫീസിന് നേരെയാണ് ആക്രമണം ഉണ്ടായത്. നവംബറിൽ ആദ്യമായി ടിഡിയായി തിരഞ്ഞെടുക്കപ്പെട്ട റയാൻ ഒ’മെയറ ചുവരെഴുത്ത് തന്നെയും തന്റെ ടീമിനെയും ഭീഷണിപ്പെടുത്താനും തടസ്സപ്പെടുത്താനുമുള്ള ശ്രമമാണെന്ന് പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ പ്രസിഡൻഷ്യൻ തിരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക് പോകവേയാണ് ഓഫീസിൽ “രാജ്യദ്രോഹികൾ” എന്ന എഴുതിയത് ശ്രദ്ധയിൽപ്പെട്ടത്.
“ഇന്ന് രാവിലെ എന്റെ ഓഫീസിനു നേരെയുണ്ടായ ആക്രമണം ഒരു നശീകരണ പ്രവർത്തനത്തേക്കാൾ കൂടുതലാണ്.എന്നെയും എന്റെ ടീമിനെയും ഭീഷണിപ്പെടുത്താനുള്ള മനഃപൂർവമായ ശ്രമമാണിത്, നമ്മുടെ ജനാധിപത്യത്തിന് ഭീഷണിയാകുന്ന ഏതൊരു പ്രവൃത്തിയും അനുവദിക്കരുത്. ഇതിന് ഉത്തരവാദികളായവർ എന്റെ ടീമിന്റെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താൻ ശ്രമിക്കുകയാണ്.
രാഷ്ട്രീയക്കാർക്കും അവരുടെ ജീവനക്കാർക്കും നേരെയുള്ള ഏതൊരു ആക്രമണത്തെയും ഗൗരവമായി കാണണം, ഞാൻ ഗാർഡയുമായി ബന്ധപ്പെട്ടിട്ടുണ്ട്.നമ്മുടെ സമൂഹത്തെ പിന്തുണയ്ക്കാൻ എല്ലാ ദിവസവും പ്രവർത്തിക്കുന്ന എന്റെ ടീമിലെ അംഗങ്ങളെ ഞാൻ അഭിനന്ദിക്കുന്നു. എന്റെ ജീവനക്കാർക്ക് സുരക്ഷിതമായും ഭയമില്ലാതെയും പ്രവർത്തിക്കാൻ കഴിയുമെന്ന് ഞാൻ ഉറപ്പാക്കും റയാൻ ഒ’മെയറ പറയുന്നു.

