കോർക്ക് : കോർക്കിൽ ഏഷ്യൻ ഹോർനെറ്റ് എന്ന വിഭാഗത്തിൽപ്പെട്ട കടന്നലിനെ കണ്ടെത്തി. ഇതേ തുടർന്ന് അധികൃതർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. കഴിഞ്ഞാഴ്ച റിങ്കാസ്കിഡ്ഡി പ്രദേശത്ത് ആയിരുന്നു കടന്നലിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. ഉടനെ തന്നെ ചിത്രങ്ങൾ സഹിതം ബന്ധപ്പെട്ടവരെ വിവരം അറിയിക്കുകയായിരുന്നു.
അധിനിവേശ ഇനത്തിൽപ്പെട്ട ജീവജാലമാണ് ഏഷ്യൻ ഹോർനെറ്റ്. നാടൻ തേനീച്ചകൾ ഉൾപ്പെടെയുള്ള ജീവജാലങ്ങളെ ആഹാരമാക്കുന്ന ഏഷ്യൻ ഹോർനെറ്റുകളെ പരിസ്ഥിതിയ്ക്ക് വലിയ ദോഷമുണ്ടാക്കുന്ന ജീവിയായിട്ടാണ് കണക്കാക്കുന്നത്.
Discussion about this post

