കിൽഡെയർ: കൗണ്ടി കിൽഡെയറിൽ ട്രക്കുമായി കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ട സൈക്കിൾ യാത്രിക മരിച്ചു. 80 വയസ്സുകാരിയാണ് മരിച്ചത്. തിങ്കളാഴ്ച ആയിരുന്നു ഇവർ സഞ്ചരിച്ചിരുന്ന സൈക്കിൾ ട്രക്കുമായി കൂട്ടിയിടിച്ചത്. തുടർന്ന് സാരമായി പരിക്കേറ്റ അവർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.
ആർ414 രതങ്കൻ റോഡിൽ വച്ചായിരുന്നു അപകടം ഉണ്ടായത്. സാരമായി പരിക്കേറ്റ 80 കാരിയെ ഉടനെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ 9.15 നും 10.15 നുമിടയിൽ പ്രദേശംവഴി യാത്ര ചെയ്തിരുന്നവർ പോലീസുമായി ബന്ധപ്പെടണം.
Discussion about this post

