ഡബ്ലിൻ: അയർലൻഡിലെ ജനങ്ങൾക്ക് തിരിച്ചടിയായി ഊർജ്ജബില്ലുകൾ. വിലകൾ താങ്ങാനാകാത്തതിനെ തുടർന്ന് നിരവധി കുടുംബങ്ങൾ ബില്ലുകളിൽ കുടിശ്ശികവരുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ 12 മാസങ്ങൾക്കിടെ 36 ശതമാനം കുടുംബങ്ങളാണ് ഊർജ്ജ ബില്ലുകൾ അടയ്ക്കുന്നതിൽ കുടിശ്ശിക വരുത്തിയിരിക്കുന്നത്. 2025 ൽ ഇത് 32 ശതമാനം ആയിരുന്നു.
കോസ്റ്റ് ഓഫ് ലിവിംഗ് ഇംപാക്ട് ഓൺ ചിൽഡ്രൻ 2026 എന്ന റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ. കുട്ടികളെ ശരിയാംവണ്ണം പരിചരിക്കാനും കുടുംബങ്ങൾക്ക് സാധിക്കുന്നില്ലെന്ന് ഈ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വിലക്കയറ്റം കാരണം 30 ശതമാനം മാതാപിതാക്കൾക്കാണ് കുട്ടികൾക്ക് ആവശ്യമായ ഭക്ഷണം പോലും നൽകാൻ കഴിയാത്ത സാഹചര്യം ഉണ്ടായിട്ടുള്ളത്. 44 ശതമാനം രക്ഷിതാക്കൾക്ക് കുട്ടികൾക്ക് നൽകേണ്ട ഭക്ഷണത്തിന്റെ അളവ് കുറയ്ക്കേണ്ടതായും വന്നു.

