ഡബ്ലിൻ: അയർലന്റിൽ ലിസ്റ്റീരിയ ബാധിച്ചുള്ള മരണം സ്ഥിരീകരിച്ച് ഭക്ഷ്യസുരക്ഷാവകുപ്പ്. കഴിഞ്ഞ ദിവസം മരിച്ച യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 9 ലിസ്റ്റീരിയ കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തതായും ഭക്ഷ്യവകുപ്പ് വ്യക്തമാക്കി. സംഭവത്തിൽ ഭക്ഷ്യസുരക്ഷാവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
റെഡി മീൽസ് കഴിച്ചവർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്ന് വിവിധ കമ്പനികളുടെ റെഡി മീൽസ് ഭക്ഷ്യസുരക്ഷാ വകുപ്പ് തിരിച്ചുവിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുവാവിന്റെ മരണം ലിസ്റ്റീരിയ ബാധിച്ചാണെന്ന വാർത്തകൾ പുറത്തുവരുന്നത്.
Discussion about this post

