ഡബ്ലിൻ: അയർലന്റിൽ ചിത്രീകരിക്കുന്ന മലയാള സിനിമയിലേക്ക് അഭിനേതാക്കളെ തേടുന്നു. വിവിധ പ്രായത്തിലുള്ളവർക്കാണ് ചിത്രത്തിൽ അഭിനയിക്കാൻ അവസരമുള്ളത്. രാജ്യത്തുടനീളം ചിത്രീകരിക്കുന്ന സിനിമ ഐറിഷ് ബ്രിഡ്ജ് പ്രൊഡക്ഷൻസാണ് നിർമ്മിക്കുന്നത്.
താൽപര്യമുള്ളവർ എഡിറ്റ് ചെയ്യാത്ത ഒരു പോർട്രെയ്റ്റ് ഫോട്ടോയും, ഒരു മിനിറ്റിൽ കവിയാത്ത ഒരു സെൽഫ് ഇൻട്രൊഡക്ഷൻ വീഡിയോയും 0894758939 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് ചെയ്യുക. ഈ മാസം 25 വരെയാണ് അവസരം. പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീകാന്ത് ശ്രീധരനാണ്. സിദ്ധാർത്ഥ് ശിവയാണ് ചിത്രത്തിലെ പ്രധാനതാരം.
Discussion about this post