ലെയ്ട്രിം: കൗണ്ടി ലെയ്ട്രിമിൽ 40 കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ 30കാരനെതിരെ കുറ്റം ചുമത്തി. ശനിയാഴ്ച ഇയാളെ കാരിക്ക് ഓൺ ഷാനൻ ജില്ലാ കോടതിയിൽ ഹാജരാക്കിയിരുന്നു. കൊലപാതകം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത് എന്നാണ് സൂചന.
30 വയസ്സുകാരനെയാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. വ്യാഴാഴ്ച ആയിരുന്നു 40 കാരനെ ഇയാൾ കൊലപ്പെടുത്തിയത്. വീടിനുള്ളിൽ 40 കാരൻ അവശനിലയിൽ കിടക്കുന്ന വിവരം അറിഞ്ഞ് അടിയന്തിര സേവനങ്ങൾ സ്ഥലത്ത് എത്തുകയായിരുന്നു.
Discussion about this post

