ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ കൗമാരക്കാരന് കുത്തേറ്റു. വെള്ളിയാഴ്ച വൈകീട്ട് പാർനെൽ സ്ട്രീറ്റിലായിരുന്നു ആക്രമണം ഉണ്ടായത്. പരിക്കേറ്റ കൗമാരക്കാരൻ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്.
യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ ആണ് കൗമാരക്കാരൻ ചികിത്സയിൽ കഴിയുന്നത്. സംഭവത്തിൽ ഊർജ്ജിത അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ പോലീസിനെ സമീപിക്കേണ്ടതാണ്.
Discussion about this post

