ലാവോയിസ്: കൗണ്ടി ലാവോയിസിൽ ആക്രമണം. സംഭവത്തിൽ 60 വയസ്സുള്ള വ്യക്തിയ്ക്ക് സാരമായി പരിക്കേറ്റു. ലാവോയിസിലെ പോർട്ടാർലിംഗ്ടണിൽ ആയിരുന്നു സംഭവം. ആക്രമണവുമായി ബന്ധപ്പെട്ട് 40 വയസ്സുള്ള വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്തു. നിലവിൽ ലാവോയിസിലെ ഗാർഡ സ്റ്റേഷനിൽ പാർപ്പിച്ചിരിക്കുകയാണ് ഇയാളെ.
പുലർച്ചെ ഒന്നേകാലോടെ ആയിരുന്നു സംഭവം. മെയിൻ സ്ട്രീറ്റിൽവച്ചാണ് 60 കാരന് നേരെ ആക്രമണം ഉണ്ടായത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 60 കാരന്റെ നില അതീവ ഗുരുതരമാണെന്നാണ് പോലീസ് അറിയിക്കുന്നത്. സംഭവത്തിന്റെ ദൃക്സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
Discussion about this post

