വെക്സ്ഫോർഡ്: കൗണ്ടി വെക്സ്ഫോർഡിൽ വാഹനാപകടം. 60 കാരൻ മരിച്ചു. ന്യൂക്രോസ് റോഡിലെ മൗഡ്ലിൻസ് ക്രോസിലാണ് അപകടം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
60 വയസ്സുകാരൻ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് അപകടത്തിൽപ്പെടുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ 60 കാരൻ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Discussion about this post

