ബെൽഫാസ്റ്റ്: കോളറൈനിൽ 50 കാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ചു. ബുധനാഴ്ച രാവിലെയോടെയായിരുന്നു സംഭവം. സംഭവത്തിൽ 31 വയസ്സുള്ള ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്നാണ് പോലീസ് നിർദ്ദേശം.
പുലർച്ചെ മൂന്നരയോടെ വെസ്റ്റ്ബോൺ ക്രസന്റ് മേഖലയിൽ ആയിരുന്നു സംഭവം. ഫ്ളാറ്റിൽവച്ചാണ് 50 കാരൻ അതിക്രൂരമായ ആക്രമണത്തിന് ഇരയായത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന്റെ നില ഗുരുതരമായി തുടരുകയാണ്.
Discussion about this post

