ഡബ്ലിൻ: അയർലൻഡിൽ സർക്കാർ ജോലിയ്ക്കായി അപേക്ഷിക്കുന്നവർ അഭിമുഖത്തിൽ പങ്കെടുക്കാൻ വിമുഖത കാണിക്കുന്നു. ജോലിയ്ക്കായി അപേക്ഷിക്കുന്നവരിൽ മൂന്നിൽ ഒന്ന് പേരും അഭിമുഖത്തിനോ ഓൺലൈൻ പരിശോധനയ്ക്കോ ഹാജരാകുന്നില്ലെന്നാണ് റിപ്പോർട്ട്. അപേക്ഷ പിൻവലിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.
പബ്ലിക് ജോബ് സർവ്വീസ് ആണ് ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവിട്ടത്. 2024-2025 വർഷത്തെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഈ കാലയളവിൽ ഒരു ലക്ഷത്തിലധികം അപേക്ഷകരെയാണ് റിക്രൂട്ട്മെന്റിനായി തിരഞ്ഞെടുത്തത്. എന്നാൽ ഇതിൽ 30,000 ലധികം പേർ അഭിമുഖം, ഓൺലൈൻ പരിശോധന മുതലായവയിൽ നിന്നും ഒഴിഞ്ഞുമാറി. കുറഞ്ഞ ശമ്പളം, ദീർഘമായ കാത്തിരിപ്പ് തുടങ്ങിയ ഘടകങ്ങളാണ് ഐറിഷ് ജനതയെ സർക്കാർ ജോലിയിൽ നിന്നും പിന്നോട്ട് വലിക്കുന്നത്.

