ഡൺമറി: ഡൺമറിയിലെ ലുർഗാൻ പോലീസ് സ്റ്റേഷന് മുൻപിൽ ഉണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ കൂടുതൽ അറസ്റ്റ്. സംഭവത്തിൽ 15 വയസ്സുള്ള കുട്ടിയെയും സ്ത്രീയെയും പുരുഷനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. മാർച്ച് 30 തിങ്കളാഴ്ച ആയിരുന്നു സ്ഫോടനം ഉണ്ടായത്.
ലുർഗാൻ മേഖലയിൽ നിന്നുമാണ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്. ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. കൂടുതൽ പ്രതികൾക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്. മൂന്ന് പേരും നിലവിൽ മസ്ഗ്രേവ് സീരിയസ് ക്രൈം സ്യൂട്ടിലാണ് ഉള്ളത്.
Discussion about this post

