ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ പുതിയ കോസ്റ്റ്റെന്റൽ വീടുകൾ ഒരുങ്ങുന്നു. ഡബ്ലിൻ 12 ലാണ് 250 ലധികം പുതിയ വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കാനിരിക്കുന്നത്. വീടുകൾ അടുത്ത വർഷം അവസാനത്തോടെ ലഭ്യമാക്കും.
253 വീടുകളാണ് പുതുതായി നിർമ്മിക്കുന്നത്. ലാൻഡ് ഡെവലപ്മെന്റ് ഏജൻസിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 253 ൽ 109 എണ്ണം വൺ ബെഡ് അപ്പാർട്ട്മെന്റുകളാണ്. 115 ടു ബെഡ് അപ്പാർട്ട്മെന്റുകളും 29 ത്രീ ബെഡ് അപ്പാർട്ട്മെന്റുകളും നിർമ്മിക്കുന്നുണ്ട്.
Discussion about this post

