ഡബ്ലിൻ: പുതുവത്സര ദിനത്തിൽ പുതിയ സുരക്ഷാ ക്യാമറ സോണുകൾ പ്രവർത്തനക്ഷമമാകും. 390 ക്യാമറ സോണുകളാണ് പ്രവർത്തനക്ഷമമാകുക. ഇതിൽ 55 എണ്ണം കമ്യൂണിറ്റി റിക്വസ്റ്റ് മേഖലകളിൽ ആയിരിക്കും പ്രവർത്തിക്കുക.
അമിത വേഗതയും ഇതുണ്ടാക്കുന്ന അപകടങ്ങളും കുറയ്ക്കുക ലക്ഷ്യമിട്ടാണ് സുരക്ഷാ ക്യാമറ സോണുകൾക്ക് രൂപം നൽകിയിട്ടുള്ളത്. നിലവിൽ അയർലൻഡിൽ 1500 സോണുകൾ ഉണ്ട്. ഈ വർഷം ഇതുവരെ റോപകടങ്ങളെ തുടർന്ന് 186 പേർക്ക് ജീവൻ നഷ്ടമായി.
Discussion about this post

