ഡബ്ലിൻ: ലെബനനിൽ ഉടൻ ഐറിഷ് സേനാംഗങ്ങളെ വിന്യസിക്കും. യുഎസ് സമാധാനപാലന ദൗത്യത്തിന്റെ ഭാഗമായിട്ടാണ് ഇവരെ വിന്യസിക്കുന്നത്. 350 സൈനികരാണ് ദൗത്യത്തിന്റെ ഭാഗമായത്.
27ാമത് ഇൻഫൻട്രി ബറ്റാലിയനിലെ അംഗങ്ങളെ വെള്ളിയാഴ്ച വെസ്റ്റ്മീത്തിലെ അത്ലോണിലുള്ള കസ്റ്റ്യൂം ബാരക്കിൽ പ്രധാനമന്ത്രിയും ഉപപ്രധാനമന്ത്രിയും ചേർന്ന് വിലയിരുത്തും. ഐറിഷ് സൈനികർ ഉൾപ്പെടെയുള്ള സമാധാന സേനാംഗങ്ങളെ 2027 വരെ ലെബനനിൽ തുടരാൻ ഐക്യരാഷ്ട്രസഭ അനുവദിച്ചിരുന്നു.
Discussion about this post

