ഡൊണഗൽ: ഡൊണഗൽ അന്താരാഷ്ട്ര റാലിയ്ക്കിടെ 34 പേർ അറസ്റ്റിൽ. ഗാർഡയാണ് അറസ്റ്റ് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. റാലിയ്ക്കിടെ ക്രമസമാധാനം ലംഘിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഇന്നലെ ഉച്ചയ്ക്ക് ശേഷം നടന്ന റാലിയിൽ 70,000 പേരാണ് പങ്കെടുത്തത്. റാലിയിൽ പങ്കെടുത്ത ഭൂരിഭാഗം പേരും നല്ല സ്വഭാവം കാഴ്ചവച്ചതായി പോലീസ് അറിയിച്ചു. ക്രമസമാധാനം ലംഘിച്ചതിന് 24 പേരെയാണ് സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. റാലിയ്ക്കിടെ മദ്യവും ലഹരിയും ഉപയോഗിച്ച് വാഹനം ഓടിച്ചതിന് ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ക്രിമിനൽ നാശനഷ്ടങ്ങൾ വരുത്തിയ കുറ്റത്തിന് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Discussion about this post

