കോർക്ക്: കോർക്കിൽ വീടിന് നേരെ സ്ഫോടനം നടത്താൻ ശ്രമം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം പോലീസുമായി ബന്ധപ്പെടണമെന്നാണ് നിർദ്ദേശം.
വ്യാഴാഴ്ച ബാൻഡണിലെ വീടിന് സമീപത്ത് നിന്നാണ് സ്ഫോടക വസ്തു കണ്ടെത്തിയത്. ഉടനെ വിവരം അടിയന്തിര സേവനങ്ങളെ അറിയിക്കുകയായിരുന്നു. ഇവർ എത്തി പ്രദേശം വളഞ്ഞു. തുടർന്ന് സ്ഫോടക വസ്തു നിർവ്വീര്യമാക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾക്കായി പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ദൃശ്യങ്ങൾ കൈവശമുള്ളവർ എത്രയും വേഗം കൈമാറണമെന്ന് അന്വേഷണ സംഘം അറിയിച്ചു.
Discussion about this post

