ഡൊണഗൽ: ഡൊണഗലിലെ ഇന്റർനാഷണൽ റാലിയിൽ പങ്കെടുത്ത കൗമാരക്കാരൻ മരിച്ചു. റാലി പുരോഗമിക്കുന്നതിനിടെ കാർ അപകടത്തിൽ ആയിരുന്നു കൗമാരക്കാരന് ജീവൻ നഷ്ടമായത്. സംഭവത്തിന് പിന്നാലെ റാലിയുടെ ബാക്കി സംഘാടകർ റദ്ദാക്കി.
ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. മോട്ടോർസ്പോർട്ട് അയർലൻഡും ഡൊണഗൽ മോട്ടോർ ക്ലബ്ബും ചേർന്ന് വൈകുന്നേരം പുറത്തിറക്കിയ സംയുക്തപ്രസ്താവനയിലൂടെയാണ് വിവരം പങ്കുവച്ചത്. റാലിയുടെ പന്ത്രണ്ടാം ഘട്ടത്തിൽ ഉണ്ടായ അപകടത്തിൽ കൗമാരക്കാരന് ജീവൻ നഷ്ടമായതായി സ്ഥിരീകരിക്കുന്നു. ഇതിൽ അഗാധമായ ദു:ഖമുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post

