ഡബ്ലിൻ: ഡബ്ലിനിൽ വീടിനുള്ളിൽ നിന്നും യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുന്നു. സംഭവത്തിൽ അറസ്റ്റിലായ 60 കാരനെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇയാൾ പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്.
തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിലാണ് യുവാവിന് ജീവൻ നഷ്ടമായത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇരുവർക്കും പരസ്പരം അറിയാമെന്നും പോലീസ് പറയുന്നു. വ്യക്തിപരമായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത് എന്നാണ് വിവരം. യുവാവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Discussion about this post

