ഡബ്ലിൻ: ജൂണിൽ ഹൗസിംഗ് അസിസ്റ്റന്റ് പേയ്മെന്റിന് (എച്ച്എപി) കീഴിൽ ലഭ്യമായിരുന്നത് വെറും 20 പ്രോപ്പർട്ടികൾ മാത്രം. ഇതിൽ ഡബ്ലിനിലോ കിൽഡെയറിനോ പുറത്തായി ഒരു പ്രദേശങ്ങളിലും പ്രോപ്പർട്ടികൾ ലഭ്യമല്ലായിരുന്നു. ഹൗസിംഗ് ചാരിറ്റിയായ സൈമൺ കമ്യൂണിറ്റീസിന്റെ സർവ്വേയിലാണ് ഇതുമായി ബന്ധപ്പെട്ട കണ്ടെത്തൽ.
16 മേഖലകളിലായി നടത്തിയ സർവ്വേയിലാണ് കണ്ടെത്തൽ. ജൂണിൽ ആകെ മൂന്ന് തിയതികളിൽ മാത്രമാണ് വാടകയ്ക്കെടുക്കാൻ പ്രോപ്പർട്ടികൾ ലഭ്യമായത് എന്ന് എസ്സിഐയുടെ ത്രൈമാസ ലോക്ക്ഡ് ഔട്ട് ഓഫ് ദി മാർക്കറ്റ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതിന് പുറമേ സർവ്വേ നടത്തിയ 16 പ്രദേശങ്ങളിൽ 1303 പ്രോപ്പർട്ടികൾ ഏത് വിലയ്ക്കും വാടകയ്ക്ക് എടുക്കാൻ ലഭ്യമായിരുന്നുവെന്നും എസ് സി ഐ കണ്ടെത്തിയിട്ടുണ്ട്.

