ഡബ്ലിൻ: അഫ്ഗാനിസ്ഥാൻകാരെ പുറത്താക്കാനുള്ള നടപടി വേണമെന്ന ആവശ്യവുമായി അയർലൻഡടക്കമുള്ള 20 യൂറോപ്യൻ രാജ്യങ്ങൾ. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇയു കമ്മീഷന്റെ ആഭ്യന്തര കാര്യ, മൈഗ്രേഷൻ കമ്മീഷണർ മാഗ്നസ് ബ്രണ്ണർക്ക് രാജ്യങ്ങൾ ചേർന്ന് കത്ത് നൽകിയത്. 19 യൂറോപ്യൻ രാജ്യങ്ങളും നോർവേയുമാണ് കത്ത് നൽകിയിരിക്കുന്നത്.
രാജ്യത്ത് നിയമവിരുദ്ധമായി താമസിക്കുന്നവരെയും കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരെയും രാജ്യത്ത് നിന്നും പുറത്താക്കണം എന്നാണ് ഇവരുടെ ആവശ്യം. നിലവിൽ രാജ്യത്ത് ഈ നിലയിൽ തങ്ങുന്നവർ സ്വമേധയാ രാജ്യം വിട്ട് പോകേണ്ടതാണ്. അല്ലാത്തപക്ഷം നടപടികളിലൂടെ ഇവരെ പുറത്താക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. 2021 ൽ താലിബാൻ അധികാരത്തിൽ വന്ന ശേഷം അഫ്ഗാനിസ്ഥാനുമായി ഫോർമൽ റിട്ടേൺ കരാർ നിലവിലില്ല. അതിനാൽ ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരെ പേലും നാടുകടത്താൻ യൂറോപ്യൻ രാജ്യങ്ങൾക്ക് കഴിയുന്നില്ല.

