ഡബ്ലിൻ: ഡബ്ലിനിൽ പുതിയ സോഷ്യൽ ഹോമുകളുടെ നിർമ്മാണം ആരംഭിച്ചു. ലാൻഡ് ഡെവലപ്മെന്റ് ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. കിൻസീലിയിലെ ഗോൾഡിംഗ് ഗ്രീനിൽ ആണ് നിർമ്മാണ പ്രവർത്തനങ്ങൾ.
193 അഫോർഡബിൾ സോഷ്യൽ ഹോമുകളാണ് ഇവിടെ നിർമ്മിക്കുന്നത്. ലിഡനാണ് പദ്ധതിയുടെ പങ്കാളി. ഒറ്റഘട്ടമായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. 2028 ഓടെ മുഴുവൻ വീടുകളുടെ നിർമ്മാണവും പൂർത്തിയാക്കി ആളുകൾക്ക് കൈമാറും.
123 മൂന്ന് കിടപ്പുമുറി വീടുകൾ, 30 രണ്ട് കിടപ്പുമുറി വീടുകൾ, 20 മൂന്ന് കിടപ്പുമുറി ഡ്യൂപ്ലെക്സ് അപ്പാർട്ട്മെന്റുകൾ, 20 രണ്ട് കിടപ്പുമുറി അപ്പാർട്ട്മെന്റുകൾ എന്നിവയാണ് നിർമ്മിക്കുന്നത്. ഇവയെല്ലാം എ റേറ്റഡ് ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.

