മീത്ത്: കൗണ്ടി മീത്തിൽ കാർ മോഷ്ടിക്കാൻ ശ്രമിച്ച 18 കാരൻ പിടിയിൽ. നാവനിലായിരുന്നു സംഭവം. മോഷ്ടിച്ച കാറുമായി കടന്ന് കളയാൻ ശ്രമിക്കുന്നതിനിടെ വാഹനം അപകടത്തിൽപ്പെടുകയായിരുന്നു.
ഇന്നലെ പുലർച്ചെയോടെയായിരുന്നു സംഭവം. ലൈമെകിലിൻ വുഡ് പ്രദേശത്ത് നിന്നും കാർ മോഷണം പോയതായി പോലീസിന് വിവരം ലഭിക്കുകയായിരുന്നു. ഇതേ തുടർന്ന് പോലീസ് പരിശോധന ആരംഭിച്ചു. ഇതിനിടെയാണ് പ്രദേശത്ത് കാർ അപകടം ഉണ്ടായ വിവരവും പോലീസിന് ലഭിച്ചത്. ഇവിടെയെത്തിയ പോലീസിന് മോഷണം പോയ കാറാണ് അപകടത്തിൽപ്പെട്ടത് എന്ന് വ്യക്തമായി. ഇതിനിടെ 18 കാരൻ അവിടെ നിന്നും കടന്ന് കളഞ്ഞിരുന്നു. തുടർന്ന് പോലീസ് പിടികൂടുകയായിരുന്നു.
Discussion about this post

